മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചത് കെമിക്കല്‍ ബ്ലാസ്റ്റ് എന്ന് ഫോറന്‍സിക് പരിശോധന പ്രാഥമിക വിവരം ബാറ്ററിയിലെ രാസവസ്തുക്കള്‍ പൊടുന്നനെ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് മരണം മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് എട്ട്വയസ്സുള്ള ആദിത്യ ശ്രീ മരിച്ചത്. മെബൈല്‍ ഫോണില്‍ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബാറ്ററിയിലെ രാസവസ്തുക്കള്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയും സ്‌ഫോടനത്തില്‍ ആദിത്യ ശ്രീയുടെ മുഖം തകരുകയും ചെയ്തു സ്‌ഫോടനത്തില്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന കുട്ടിയടെ കയ്യിന്റെ വിരലുകള്‍ അറ്റു തുടര്‍ന്നായിരുന്നു മരണം
ആദിത്യശ്രീ തിരുവില്വാമല പുനര്‍ജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. പഴയന്നൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു ഫോണ്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here