പഠനസമ്മർദം താങ്ങാനാവുന്നില്ല; രാജസ്ഥാനിൽ പതിനെട്ടുകാരി ആത്മഹത്യ ചെയ്‌തു

പതിനെട്ടുകാരിയായ ജെഇഇ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പഠനസമ്മർദം താങ്ങാനാകാതെയാണ് താൻ മരിക്കുന്നതെന്ന് എഴുതിവെച്ചിട്ടാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്‌. പരീക്ഷയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: ഹജ്ജ് യാത്രക്ക് അമിത നിരക്ക്; ഐ.എൻ.എൽ പ്രക്ഷോഭത്തിലേക്ക്

‘മമ്മാ പപ്പാ എനിക്ക് ജെഇഇ ജയിക്കാൻ സാധിക്കില്ല, അതിനാൽ ഞാൻ മരിക്കുന്നു. ഞാൻ പരാജയപ്പെട്ട മകളാണ്. എന്നോട് ക്ഷമിക്കണം. ഇതെന്റെ അവസാനത്തെ ഓപ്ഷനാണ്, ഇങ്ങനെയാണ് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്.

ALSO READ: ബജറ്റ് സമ്മേളനം: സർവകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ : 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News