കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള മെയില്‍ മോട്ടോര്‍ സര്‍വീസിലേക്ക് അപേക്ഷ ക്ഷണിച്ച് തപാല്‍ വകുപ്പ്. എംവി മെക്കാനിക്കിന്റെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നേരിട്ടുള്ള റിക്രൂട്ട്മെന്റ് അടിസ്ഥാനത്തിലാണ് നിയമനം. ഈ തസ്തികയിലേക്കുള്ള ആകെ ഒഴിവുകളുടെ എണ്ണം 1 ആണ്. ഏഴാം സിപിസി പ്രകാരം 19900/- രൂപമുതല്‍ 63200/- രൂപവരെയാണ് നിയമനം ലഭിച്ചാല്‍ കിട്ടുന്ന അലവന്‍സുകള്‍.
സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും സാങ്കേതിക സ്ഥാപനത്തില്‍ നിന്നുള്ള അതാത് ട്രേഡിലെ സര്‍ട്ടിഫിക്കറ്റ് ഈ തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡത്തില്‍ ഉള്‍പ്പെടുന്നു. അല്ലെങ്കില്‍ VIII Std പാസായി ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തെ പരിചയമാണ് അപേക്ഷ അയക്കാനുള്ള യോഗ്യത. അപേക്ഷകര്‍ക്ക് ഏതെങ്കിലും വാഹനം ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. 01-07-2023 ന് 18 വയസ് തികയുന്നവര്‍ക്ക് അപേക്ഷ അയക്കാം. 30 വയനാണ് ഉയര്‍ന്ന പ്രായപരിധി.
യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷയുടെ നിര്‍ദ്ദിഷ്ട മാതൃകയില്‍ വെള്ള പേപ്പറില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ അപേക്ഷിക്കാം. . അപേക്ഷ ‘The Manager, Mail Motor Service, GPO കെട്ടിടം, Sector 17D, Chandigharh -160017’ എന്ന മേല്‍വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ്/രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴി മാത്രം അയയ്ക്കുകയും വേണം. തൊഴില്‍ പത്രത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതല്‍ ഒരു മാസമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി. മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കപ്പെടും. ഉദ്യോഗാര്‍ത്ഥി കവറിന് മുകളില്‍ ‘ട്രേഡ് എംവി മെക്കാനിക്കിലെ നൈപുണ്യമുള്ള ആര്‍ട്ടിസാന്‍ തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് പ്രത്യേകം രേഖപ്പെടുത്തണം.ഉദ്യോഗാര്‍ത്ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം അപക്ഷേയോടൊപ്പം അയക്കണം എന്നും വിജ്ഞാപനത്തില്‍ പറയുന്നു.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതത് ട്രേഡിലെ സിലബസില്‍ നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയുടെ തീയതി, സ്ഥലം, ദൈര്‍ഘ്യം എന്നിവ തപാല്‍ വഴി പിന്നീട് അറിയിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here