പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ എട്ടാമത് എൻഎൻ സത്യവ്രതൻ അവാർഡ് സമർപ്പണം മാർച്ച് 4 തിങ്കളാഴ്ച നടക്കും

പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ എട്ടാമത് എൻ എൻ സത്യവ്രതൻ അവാർഡ് സമർപ്പണം മാർച്ച് 4 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് കേരള മീഡിയ അക്കാദമി കോൺക്ലേവുമായി ബന്ധപ്പെട്ട ചടങ്ങിൽ. കാക്കനാട് മീഡിയ അക്കാദമിയിൽ വച്ച് കേരള ഹൈക്കോടതി ജഡ്ജി വിജി അരുൺ നിർവഹിക്കും.

Also Read; “ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് റേപ്പ് ചെയ്തു, മര്‍ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു”; ദുരനുഭവം പങ്കുവെച്ച് ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി

പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് വിഭാഗത്തിൽ സി പ്രതിഭ, ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷനിൽ ദേവിപ്രിയ സുരേഷ്, ടെലിവിഷൻ ജേണലിസത്തിൽ അമൻ നിവേദ് വി എന്നീ വിദ്യാർത്ഥികളാണ് സ്വർണ്ണ പതക്കത്തിന് അർഹരായിട്ടുള്ളവർ.

Also Read; ‘സിദ്ധാര്‍ത്ഥിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു’: വെറ്ററിനറി സര്‍വകലാശാല ഡീന്‍ ഡോ.എംകെ നാരായണന്‍

ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിക്കും. വിദ്യാധനം ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കെവി തോമസ്, അഡ്വ. എൻഎൻ സുഗുണപാലൻ, രേഖ തോമസ് എന്നിവർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News