ഒരൊറ്റ രാത്രി താമസിക്കാന്‍ 83 ലക്ഷം രൂപ, ലോകത്തിലെ ഏറ്റവും ചിലവേറിയ ഹോട്ടല്‍ സ്യൂട്ട് വിശേഷങ്ങള്‍

ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം ചിലവേറിയതാണ്. എന്നാലും ഒരു ദിവസം താമസത്തിന് ലക്ഷങ്ങളൊന്നും ചിലവാക്കേണ്ടി വരില്ല. എന്നാല്‍ ഒരു ഹോട്ടല്‍ സ്യൂട്ടില്‍ ഒരൊറ്റ രാത്രി താമസിക്കാന്‍ 83 ലക്ഷം രൂപയാണ് ചിലവ്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയത തോന്നുന്നുണ്ടോ? എന്നാല്‍ ലോകത്തിലെ ഏറ്റവും ചിലവേറിയ ഹോട്ടല്‍ സ്യൂട്ടിന്റെ വിശേഷങ്ങള്‍ കണ്ട് അറിയുമ്പോള്‍ അവിശ്വസനീയത പതിയെ മാറും.

സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രീയേറ്ററും ബോളിവുഡ് താരം അനന്യ പാണ്ഡേയുടെ ബന്ധുവുമായ അലന്ന പാണ്ഡേയാണ് ലോകത്തിലെ ഏറ്റവും ചിലവേറിയ ഹോട്ടല്‍ സ്യൂട്ടിന്റെ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരൊറ്റ രാത്രി ഈ ഹോട്ടല്‍ സ്യൂട്ടില്‍ ഒരു ലക്ഷം ഡോളറാണത്രേ. അതായത് ഇന്ത്യന്‍ കറന്‍സി പ്രകാരം ഏകദേശം 83 ലക്ഷം രൂപ. ദുബായിലെ അറ്റ്‌ലാന്റിസ് ദി റോയല്‍ എന്ന ഹോട്ടലിനാണ് ഒരു ദിവസം തങ്ങാന്‍ ഇത്രയേറെ ചിലവ് വരുന്നത്. മാത്രമല്ല അമ്പരപ്പിക്കുന്ന സവിശേഷതകളാണ് അറ്റ്‌ലാന്റിസ് ദി റോയലിലുള്ളതെന്ന് അലന്ന പാണ്ഡേ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാണ്. ബോളിവുഡ് താരം അനന്യ പാണ്ഡേ ഈ ഹോട്ടലില്‍ തങ്ങിയതിന്റെ വിശേഷങ്ങളും റീലിലൂടെ പങ്കുവച്ചിട്ടുണ്ട്.

also read: ബില്ലുകൾ വൈകിപ്പിക്കുന്നതിൽ ഗവർണർക്കെതിരെ കടുത്ത നീക്കവുമായി സംസ്ഥാനം

ഈ ഹോട്ടലിലെ ഒരൊറ്റ സ്യൂട്ടില്‍ അത്യാഡംബര സൗകര്യത്തോടെയുള്ള 4 ബെഡ്‌റുമുകളാണ് ഉള്ളത്. ഇതിനൊപ്പം തന്നെ സ്റ്റീം ബാത്ത് സൗകര്യമുള്ള 4 ബാത്ത്‌റൂമുകള്‍, 12 സീറ്റുകളുള്ള ഡൈനിംഗ് റൂം, കോണ്‍ഫറന്‍സ് റൂം, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ അടുക്കള എന്നിവയാണ് ഈ സ്യൂട്ടിലുള്ളത്.കൂടാതെ ഒരു കിടിലന്‍ സിനിമ തീയറ്റര്‍, സ്വകാര്യ ബാര്‍, ഗെയിം റൂം, ലൈബ്രറി, ഓഫീസ് സംവിധാനം അങ്ങനെ നിരവധി സവിശേഷതകളാണ് സ്യൂട്ടിനകത്തുള്ളത്. 10 സീറ്റുകളുള്ള അറേബ്യന്‍ ശൈലിയിലെ സുങ്കന്‍ മജ്ലിസ്, താപനില നിയന്ത്രിക്കുന്ന ഇന്‍ഫിനിറ്റി പൂള്‍, 360 ഡിഗ്രി കാഴ്ചക്ക് സൗകര്യമുള്ള ദുബായുടെ വിസ്തൃതമായ സ്‌കൈലൈനിനെ അഭിമുഖീകരിക്കുന്ന സ്വകാര്യ ടെറസുകള്‍ എന്നിവയും അറ്റ്‌ലാന്റിസ് ദി റോയലിന് അതിഭംഗി നല്‍കുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ദുബായിലെ അറ്റ്‌ലാന്റിസ് ദി റോയല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

also read: ബെംഗളൂരുവിൽ മലയാളി യുവാവും ബംഗാളി യുവതിയും തീ കൊളുത്തി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News