മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തെ നേരിടാന്‍ മനുഷ്യന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തു, നടപടികളെ അഭിനന്ദിക്കുന്നുവെന്നും ഇകെ വിജയന്‍ എംഎല്‍എ.
ALSO READ: മുണ്ടക്കൈ – ചൂരൽമല ദുരന്തം: മനുഷ്യ സ്നേഹത്തിന്റെ നിലപാടാണ് സർക്കാർ സ്വീകരിച്ചത്; കെ കെ ശൈലജ
ദുരന്തത്തെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നു. നാലു മന്ത്രിമാര്‍ ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. മനുഷ്യന് സാധ്യമായത് എന്തൊക്കെയാണോ അതൊക്കെ ചെയ്യാന്‍ കഴിഞ്ഞു.പുനരധിവാസവും ശരിയായ വേഗതയിലാണ് പോകുന്നത്. പ്രധാനമന്ത്രി വന്നിട്ടും സഹായം ലഭിച്ചില്ല. ഇത് കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്ന പൊതുവായ രീതിയാണ്. കേന്ദ്രത്തില്‍ പോയി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടായി. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴും നടക്കുന്നത്. ദുരന്തമുണ്ടായപ്പോഴുണ്ടായ അമിത് ഷായുടെ പ്രസ്താവന വേദന ഉണ്ടാക്കി. കൃത്യമായ മുന്നറിയിപ്പ് കേന്ദ്രകാലാവസ്ഥ കേന്ദ്രം നല്‍കിയില്ല. എന്നിട്ടും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ബോധപൂര്‍വമാണ് അമിത് ഷായുടെ പ്രസ്താവന ഉണ്ടായത്. മാധ്യമങ്ങള്‍ കേന്ദ്രസഹായം തടയാനുള്ള ശ്രമം നടത്തി. സഭ അതിനെ തള്ളിപ്പറയണം. കേരളത്തിന് കിട്ടേണ്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒറ്റക്കെട്ടാകണം. കടം എഴുതിതള്ളുന്ന കാര്യത്തിലും കേന്ദ്രം കനിയണമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here