ജനം തിരിഞ്ഞു; ഒടുവില്‍ ആ തീരുമാനമെടുത്ത് ഏക്‌നാഥ് ഷിന്‍ഡേ

മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍ക്കര്‍ക്ക് നല്‍കിയ പാര്‍ട്ടി അംഗത്വം റദ്ദാക്കി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ. ജനങ്ങള്‍ തിരിയുകയും വലിയ പ്രതിഷേധം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

ALSO READ:  വർ​ഗീയതക്കെതിരായ സർക്കാർ നിലാപാടിൽ വിട്ടുവീഴ്ചയുണ്ടാകില്ല; മുഖ്യമന്ത്രി

ജല്‍നയില്‍ ജില്ലാതലത്തില്‍ പങ്കാര്‍ക്കര്‍ക്ക് നല്‍കിയ അംഗത്വം റദ്ദാക്കിയത് ചൂണ്ടിക്കാട്ടി പുതിയ നിര്‍ദ്ദേശം പാര്‍ട്ടി ശിവസേന അധ്യക്ഷന്‍ കൂടിയായ ഷിന്‍ഡേ പുറത്തിറക്കി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ചയാണ് പങ്കാര്‍ക്കര്‍ ശിവസേനയില്‍ ചേര്‍ന്നത്. മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിമായ അര്‍ജുന്‍ ഖോട്ടകറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇയാള്‍ ശിവസേനയില്‍ ചേര്‍ന്നത്.

ശിവസൈനിക്കായിരുന്ന പങ്കാര്‍ക്കര്‍ പാര്‍ട്ടിലേക്ക് തിരിച്ചുവരിക മാത്രമല്ല, ജല്‍ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം വഹിക്കുന്നതും ഇയാളായിരിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം കത്തിപ്പടര്‍ന്നതോടെ പാര്‍ട്ടി തീരുമാനം മാറ്റുകയായിരുന്നു.

ALSO READ: തീരത്തെത്തിയിട്ടും തിര തൊടാനായില്ല; വീല്‍ചെയറിലുള്ള പെണ്‍കുട്ടിയുടെ ആഗ്രഹം നിറവേറ്റി ലൈഫ്‌ ഗാര്‍ഡ്‌, കൊല്ലം അഴീക്കല്‍ ബീച്ചിലെ സുന്ദര കാഴ്‌ച

2017 സെപ്തംബര്‍ അഞ്ചിനാണ് കര്‍ണാടക തലസ്ഥാനമായ ബെംഗളുരുവിലെ വീടിനു പുറത്ത് വച്ച് ഗൗരി ലങ്കേഷിന് വെടിയേറ്റത്. സംഭവത്തില്‍ 2018ലാണ് മുന്‍ ശിവസേന നേതാവായിരുന്ന പങ്കാര്‍ക്കര്‍ അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. 2011ല്‍ ശിവസേന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഹിന്ദു ജനജാഗ്രിതി സമിതിയില്‍ ചേര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News