മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ഏകനാഥ് ഷിൻഡെ. രാജ് ഭവാനിലെത്തിയാണ് രാജി സമർപ്പിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ‘മുഖ്യമന്ത്രി ചർച്ചകൾ’ ഫഡ്നാവിസിലേക്ക് വഴിമാറിയിരിക്കയാണ്. ആർ എസ് എസ്സിനും അജിത് പവാറിനും പിന്നാലെ ഫഡ്നാവിസിനെ പിന്തുണച്ച് കേന്ദ്ര മന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ രാംദാസ് അഠാവലെയും രംഗത്തെത്തി. ഭരണകക്ഷിയായ മഹായുതി സഖ്യത്തെ സമ്മർദ്ദത്തിലാക്കാൻ പാർട്ടി യോഗങ്ങളോ പ്രതിഷേധ ശബ്ദങ്ങളോ വേണ്ടെന്നാണ് ഷിൻഡെ തൻ്റെ അനുയായികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം താനെയിലെ ക്ഷേത്രങ്ങളിൽ ഷിൻഡെ മുഖ്യമന്ത്രിയാകാൻ ശിവസേന പ്രവർത്തകർ പൂജകളും പ്രാർഥനകളും സംഘടിപ്പിച്ചു. ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പ്രത്യേക പൂജകൾ. 57 സീറ്റുകൾ നേടിയ ശിവസേന രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയാണ്. എന്നാൽ അജിത് പവാർ ദേവേന്ദ്ര ഫഡ്നാവിസിന് പിന്തുണ നൽകിയതോടെ ഷിൻഡെ വിഭാഗത്തിന്റെ വിലപേശൽ തന്ത്രങ്ങൾക്ക് തിരിച്ചടിയായി.
ഇതോടെ മഹാരാഷ്ട്രയിൽ ‘മുഖ്യമന്ത്രി ചർച്ചകൾ’ ഫഡ്നാവിസിലേക്ക് വഴിമാറി. ആർ എസ് എസ്സിനും അജിത് പവാറിനും പിന്നാലെ ഫഡ്നാവിസിനെ പിന്തുണച്ച് കേന്ദ്ര മന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ രാംദാസ് അഠാവലെയും രംഗത്തെത്തി. ബിജെപി സഖ്യം വൻവിജയം നേടിയ മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസ് മടങ്ങിയെത്തിയേക്കും. സഖ്യകക്ഷികളായ ശിവസേനയും എൻസിപിയും ബിജെപി നേതൃത്വത്തിന്‍റെ നിർദേശം അംഗീകരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. നിലവിലുള്ള സർക്കാരിന്‍റെ അതേ ഫോർമുലയിൽ ശിവസേനയ്ക്കും എൻസിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്
എന്നിരുന്നാലും ഫഡ്നാവിസും ഷിൻഡെയും അജിത് പവാറും ദില്ലിയിൽ എത്തിയിട്ടുണ്ട്. ഇവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ നടത്തുന്ന ചർച്ചയിൽ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണു കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here