മഹാരാഷ്ട്രയെ ഇനിയാര് നയിക്കും? മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് ഷിൻഡെ

MAHARASHTRA

അഭ്യുഹങ്ങൾക്കിടയിൽ മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് സത്താറയിൽ നിന്ന് ഏകനാഥ് ഷിൻഡെയുടെ ആദ്യ പ്രതികരണം. വിശ്രമത്തിനായാണ് ജന്മനാട്ടിലെത്തിയതെന്നും  മാധ്യമങ്ങളോട് സംസാരിക്കവെ കാവൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. 

മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട  ഊഹാപോഹങ്ങൾക്കിടയിലാണ് ഏക്‌നാഥ് ഷിൻഡെയുടെ ആദ്യ പ്രതികരണം.  മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര കാവൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ; മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; മന്ത്രിമാരുടെ സാധ്യത പട്ടിക പുറത്ത് 

 2.5 വർഷത്തെ  സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ സംതൃപ്തനാണെന്നും ഷിൻഡെ അവകാശപ്പെട്ടു. മഹായുതിയുടെ സഖ്യകക്ഷികൾക്കിടയിൽ  ധാരണയുള്ളതിനാൽ ഏതു തീരുമാനത്തിനും  നിരുപാധിക പിന്തുണ നൽകുമെന്നും ഷിൻഡെ ആവർത്തിച്ചു. മകനും ലോക്‌സഭാംഗവുമായ ശ്രീകാന്ത് ഷിൻഡെ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളെ കുറിച്ചുള്ള ചോദ്യത്തിനോട് ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ്  ഷിൻഡെ പറഞ്ഞത്. ഡൽഹിയിൽ കേന്ദ്രമന്ത്രി അമിത് ഷായുമായി  കൂടിക്കാഴ്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈയിൽ  മൂന്ന് സഖ്യകക്ഷികളും ചേർന്നാകും സർക്കാർ രൂപീകരണത്തിൻ്റെ  കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുന്നതെന്ന് ഷിൻഡെ വ്യക്തമാക്കി. 

തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും മാറി വിശ്രമിക്കാനാണ് ജന്മനാട്ടിലെത്തിയതെന്നും ഷിൻഡെ വിശദീകരിച്ചു.  നാളത്തെ യോഗം നിർണായകമായിരിക്കും. ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യത്തിലും നാളെ പ്രഖ്യാപനമുണ്ടായേക്കും. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News