തോൽവിക്ക് കാരണം 400ൽ അധികം സീറ്റുകൾ നേടുമെന്ന പ്രചാരണം: ഏക്‌നാഥ് ഷിൻഡെ

Eknath Shinde

അജിത് പവാറുമായുള്ള സഖ്യം ബിജെപിയുടെ ബ്രാൻഡ് മൂല്യം കുറച്ചെന്ന് ആർഎസ്എസ് മുഖപത്രം.തോൽവിക്ക് കാരണം 400ൽ അധികം സീറ്റുകൾ നേടുമെന്ന പ്രചാരണമായിരുന്നുവെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. മഹാരാഷ്ട്രയിൽ ലോകസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ ന്യായീകരിക്കുകയും പഴി ചാരുകയും ചെയ്യുകയാണ് മഹായുതി സഖ്യ കക്ഷികൾ.

ALSO READ: ടി 20 വേൾഡ് കപ്പ്‌; യുഎസിനെ തകർത്ത് ഇന്ത്യ സൂപ്പർഹിറ്റിലേക്ക്

എൻഡിഎ ഘടകകക്ഷികളോട് ബിജെപി ‘പക്ഷപാതം’ കാണിക്കുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിൽ സഖ്യ കക്ഷികളായ അജിത് പവാർ എൻ സി പിയും ഷിൻഡെ ശിവസേനയും ഇടഞ്ഞു നിൽക്കുന്നതിനിടെയാണ് ആർ എസ് എസ് പ്രസ്താവന വിവാദമാകുന്നത്.

അതേസമയം തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം 400 ൽ അധികം സീറ്റുകൾ നേടുമെന്ന ബിജെപിയുടെ അവകാശവാദമായിരുന്നുവെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. കൂടാതെ ഭരണഘടന മാറ്റുമെന്നും, സംവരണം എടുത്തുകളയുമെന്നും ജനങ്ങൾ ആശങ്കപ്പെട്ടതും തിരിച്ചടിയായെന്ന് ഷിൻഡെ കൂട്ടിച്ചേർത്തു. ജനങ്ങൾ ഇക്കാര്യം മനസിൽ വെച്ച് വോട്ട് രേഖപ്പെടുത്തിയതെന്നും ഷിൻഡെ പറഞ്ഞു

സമാനമായ വിലയിരുത്തലാണ് അജിത് പവാർ പക്ഷവും നടത്തിയത്. ബിജെപി 400 സീറ്റുകൾ നേടിയാൽ ഭരണഘടന തന്നെ മാറ്റുമെന്ന പ്രതിപക്ഷ വിമർശനം ജനങ്ങള്‍ ഗൗരവമായി ഏറ്റെടുത്തുവെന്നായിരുന്നു എൻ.സി.പിയുടെ വിലയിരുത്തൽ.മഹായുതി സഖ്യത്തിന് 48ല്‍ 17 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ബി.ജെ.പിക്കും കനത്ത തിരിച്ചടി മഹാരാഷ്ട്ര സമ്മാനിച്ചു. 2019ൽ നേടിയ 23 സീറ്റിൽ നിന്ന് കേവലം 9 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു പാർട്ടി. ഈ സാഹചര്യത്തിലാണ് ഷിൻഡെ അജിത് പവാർ പക്ഷത്തെ നാൽപ്പതോളം എം എൽ എ മാർ മറുകണ്ടം ചാടാൻ തയ്യാറെടുക്കുന്നത്. എന്നാൽ നിലവിലെ അസ്വാരസ്യങ്ങൾ മന്ത്രിസഭാവികസനത്തിലൂടെ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. യും ഘടകകക്ഷികളും.

ALSO READ:  കുവൈറ്റ് തീപിടിത്തം; മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത് ഒൻപത് മലയാളികളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News