അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ഏക്‌നാഥ് ഷിന്‍ഡേ കീഴ്‌വഴക്കങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചത് തടഞ്ഞ് ഗവര്‍ണര്‍. ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുക്കുമ്പോള്‍ അതിന് പകരമായി ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും പുകഴ്ത്താനാണ് ഷിന്‍ഡേ ശ്രമിച്ചത്. ഒപ്പം മഹാരാഷ്ട്രയിലെ ജനങ്ങളോട് നന്ദി അറിയിക്കാനും തുടങ്ങിയ മുന്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തിയില്‍ പെട്ടെന്ന് തന്നെ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ഇടപെട്ടു.
ALSO READ: പുതുവര്‍ഷം ; കുവൈറ്റില്‍ രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
സത്യവാചകത്തിന് പുറമേ മറ്റ് പരാമര്‍ശങ്ങള്‍ പാടില്ലെന്ന ചട്ടമാണ് ഷിന്‍ഡേ മറികടന്നത്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തില്‍ സത്യവാചകം ചൊല്ലുന്നതിനെ കുറിച്ച് കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. ഇതാണ് പാലിക്കപ്പെടേണ്ടതും. ഗവര്‍ണര്‍ ചൊല്ലിക്കൊടുക്കുന്ന സത്യവാചകത്തില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാന്‍ പാടില്ല. അതിനാല്‍ അതിന് അംഗീകാരവും ലഭിക്കില്ല. ഇതോടെ ഗവര്‍ണര്‍ ഷിന്‍ഡേയോട് സത്യവാചകം അതേപോലെ ചൊല്ലാന്‍ താക്കീത് ചെയ്തു.
ഗവര്‍ണര്‍ ഞാന്‍ എന്ന് പറഞ്ഞ് സത്യവാചകം ചൊല്ലാന്‍ ആരംഭിച്ചെങ്കിലും ഇത് ശ്രദ്ധിക്കാതെ ഷിന്‍ഡേ സ്വന്തം ഇഷ്ടപ്രകാരം പ്രസംഗം തുടങ്ങി. താക്കറെയെ ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് വിശേഷിപ്പിച്ച ഷിന്‍ഡേ പിന്നാലെ മോദിയെയും അമിത്ഷായെയും പുകഴ്ത്താന്‍ ആരംഭിച്ചു. ഇതോടെ മറ്റ് പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ അസ്വസ്ഥത വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഗവര്‍ണര്‍ ഷിന്‍ഡേയെ താക്കീത് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here