മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനശ്ചിതത്വം. വകുപ്പ് വിഭജനം ഉള്‍പ്പടെയുള്ള യോഗങ്ങള്‍ റദ്ദാക്കിയാണ് ഏക്നാഥ് ഷിന്‍ഡെ ജന്മനാട്ടിലേക്ക് മടങ്ങിയത്. ചര്‍ച്ചകളിലെ അതൃപ്തിയാണ് നിര്‍ണായക യോഗങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ഷിന്‍ഡെയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു. കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി ജന്മനാടായ സത്താറയിലേക്ക് പോയതോടെ നിശ്ചയിച്ചിരുന്ന യോഗങ്ങളെല്ലാം റദ്ദാക്കി . വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ഷിന്‍ഡെയുടെ അപ്രതീക്ഷിത യാത്രയ്ക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
മഹായുതി നേതാക്കളായ ഏക്നാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവര്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെ പി നഡ്ഡ അടക്കമുള്ള ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടായില്ല.
അതെ സമയം മുഖ്യമന്ത്രി സ്ഥാനം അന്തിമമാക്കാന്‍ മഹായുതി സഖ്യം വീണ്ടും മുംബൈയില്‍ ചേരുമെന്നും ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നുമായിരുന്നു ഡല്‍ഹിയില്‍ നിന്ന് മടങ്ങവേ ഷിന്‍ഡെ പറഞ്ഞത്
ഈ സാഹചര്യത്തിലാണ് ഷിന്‍ഡെ യോഗങ്ങള്‍ ബഹിഷ്‌കരിച്ച സംഭവം ചര്‍ച്ചയാകുന്നത്.
മുഖ്യമന്ത്രി പദം ഒഴിയുന്നതിന് പകരം ഉപമുഖ്യമന്ത്രി പദം മകന്‍ ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് നല്‍കണമെന്ന ഷിന്‍ഡെയുടെ ആവശ്യം ബിജെപി അംഗീകരിച്ചില്ല. ആഭ്യന്തരം, നഗരവികസനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ വേണമെന്നും ഷിന്‍ഡേ ആവശ്യപ്പെട്ടിരുന്നു. മുന്‍മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്നാവിസിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here