മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വലിയ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. വകുപ്പുകളുടെ വിഭവജനം ഉള്‍പ്പെടെ ചര്‍ച്ചനടക്കുന്ന ഘട്ടത്തില്‍ കാവല്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡേ സ്വന്തം ഗ്രാമത്തിലേക്ക് പോയിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിനായി നടത്തിയ ചര്‍ച്ചകളിലെ അതൃപ്തിയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മഹായുതി സഖ്യത്തിന്റെ പ്രധാനപ്പെട്ട യോഗം നടക്കാനിരിക്കേയാണ് ഷിന്‍ഡേ തന്റെ നാട്ടിലേക്ക് മടങ്ങിയത്. അദ്ദേഹം തിരിച്ചെത്തിയതിന് ശേഷമേ ഇനി അടുത്ത യോഗമുണ്ടാവുവെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ടാണ് നിലവില്‍ മഹായുതി സഖ്യത്തില്‍ അതൃപ്തി നിഴലിക്കുന്നതെന്നാണ് വിവരം. സിതാരയിലെ തന്റെ ഗ്രാമത്തിലേക്ക് തിരിച്ച ഷിന്‍ഡേ മുമ്പ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല ബിജെപിക്ക് നല്‍കുന്നുവെന്ന് പ്രഖ്യാപിച്ചതോടെ ബിജെപിക്ക് വമ്പന്‍ വിജയം നേടിക്കൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അടുത്ത മുംബൈയില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ താനൊരിക്കലും തടസം സൃഷ്ടിക്കില്ലെന്നും ഷിന്‍ഡേ പറഞ്ഞിരുന്നു. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ചേര്‍ന്നെടുത്ത തീരുമാനം അനുസരിക്കുമെന്നും പറഞ്ഞിരുന്നു. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം തന്റെ മകന്‍ ശ്രീകാന്ത് ഷിന്‍ഡേയ്ക്ക് നല്‍കണമെന്ന ഷിന്‍ഡേയുടെ ആവശ്യം ബിജെപി അംഗീകരിച്ചില്ല. ആഭ്യന്തരം, നഗരവികസനംമ എന്നിവ തങ്ങള്‍ക്ക് വേണമെന്നാണ് ശിവസേനയുടെ ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here