ഏക്‌നാഥ് ഷിൻഡെ ആശുപത്രി വിട്ടു. ആരോഗ്യനില മോശമായതിനെ തുടർന്ന് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിൻഡെയെ വിശദമായ മെഡിക്കൽ പരിശോധനക്ക് ശേഷമാണ് വിട്ടയച്ചത്. നാളത്തെ മഹായുതി യോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തോട് ഷിൻഡെ പ്രതികരിച്ചില്ല. അതേസമയം, പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് മുംബൈയിൽ നടക്കുന്നത്. ഇന്ന് നടക്കാനിരുന്ന മഹായുതി സഖ്യത്തിന്റെ നിർണായക യോഗങ്ങൾ ഷിൻഡെയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു.
നാളെ നടക്കാനിരിക്കുന്ന യോഗങ്ങളിൽ ഷിൻഡെ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കേന്ദ്ര നിരീക്ഷണ സംഘം നാളെ ബിജെപി എംഎൽഎമാരുമായി യോഗം ചേരും. ഈ യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. മഹാരാഷ്ട്രയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
ഡിസംബർ 5ന് മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് ആസാദ് മൈതാനത്ത് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. ഈ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
Also Read; ‘വയബിലിറ്റി ഗ്യാപ് ഫണ്ട് നയത്തില്‍ കേന്ദ്രം തുടരുന്നത് അസമത്വ സമീപനം’; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി
മഹാരാഷ്ട്രയിൽ 10 ദിവസം കഴിഞ്ഞിട്ടും മഹാസഖ്യത്തിന് വൻ ഭൂരിപക്ഷം ലഭിച്ചിട്ടും സർക്കാർ രൂപീകരിച്ചിട്ടില്ലെന്നത് ഒരുമിച്ച് നിന്നാൽ സുരക്ഷയെന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിൽ ജയിച്ച സഖ്യത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. വകുപ്പുകളെ ചൊല്ലിയുള്ള തർക്കമാണ് പ്രധാനമായി ധാരണയിലെത്താൻ കഴിയാതെ തീരുമാനങ്ങൾ നീളുവാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here