മഹാരാഷ്ട്ര മുഖ്യമന്ത്രി മത്സരത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നിര്‍ണായക തീരുമാനം നാളെയുണ്ടാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത്. പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടങ്ങളിലെല്ലാം ഷിന്‍ഡെ സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നത് പതിവാണെന്നും നാളത്തെ തീരുമാനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഷിര്‍സാത്ത് സൂചന നല്‍കി
മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ റദ്ദാക്കി ഏക്നാഥ് ഷിന്‍ഡെ ജന്മനാടായ സത്താറയിലേക്ക് പോകാന്‍ കാരണം അസ്വസ്ഥനായത് കൊണ്ടാണെന്ന വാദം ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത് തള്ളി .
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അമിത് ഷാ എടുക്കുമെന്ന തീരുമാനം അന്തിമമായിരിക്കുമെന്ന് ഷിര്‍സാത്ത് പറഞ്ഞു. ഷിന്‍ഡെയുടെ പ്രവര്‍ത്തന മേഖല മഹാരാഷ്ട്രയായിരിക്കുമെന്നും ഷിര്‍സാത്ത് വ്യക്തമാക്കി.
അതേസമയം ജന്മനാട്ടിലേക്ക് പോയ കാവല്‍ മുഖ്യമന്ത്രി നാളെ വൈകീട്ട് തിരിച്ചെത്തുമെന്നും നിര്‍ണായക തീരുമാനമെടുക്കുമെന്നും ശിവസേന നേതാവ് പറഞ്ഞു. ചില പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടങ്ങളിലെല്ലാം ഷിന്‍ഡെ സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നത് പതിവാണെന്നും ഈ ഘട്ടത്തില്‍ ഫോണുകള്‍ പോലും ഉപയോഗിക്കാറില്ലെന്നും ഷിര്‍സാത്ത് പറഞ്ഞു.
Also Read : http://ഉത്തരാഖണ്ഡില്‍ മലയാളിയെ കാണാതായ സംഭവം; ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് കത്തയച്ച് എ എ റഹീം എംപി
സത്താറയിലേക്ക് പോകുന്നതിന് മുമ്പ് മുംബ്രയില്‍ നിന്നുള്ള എംഎല്‍എയും എന്‍സിപിയുടെ ശരദ് പവാര്‍ പക്ഷം നേതാവുമായ ജിതേന്ദ്ര അവാദുമായി ഷിന്‍ഡെ കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിലാണ് ഈ പരാമര്‍ശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here