മുന്‍ഗണന റേഷന്‍കാര്‍ഡ് അംഗങ്ങളുടെ ഇ കെവൈസി അപ്‌ഡേഷന്‍ സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്‌ഡേഷന്‍ സമയപരിധി ഈ മാസം 31വരെ നീട്ടി. സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിച്ച അപ്‌ഡേഷന്‍ വിജയകരമായി നടന്നു വരികയാണ്. ഡിസംബര്‍ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുന്‍ഗണനാ കാര്‍ഡ് (എഎവൈ, പിഎച്ച്എച്ച്) അംഗങ്ങള്‍ മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിഗം ചെയ്യുന്നതിനായി ഇ കെവൈസി അപ്ഡേഷന്‍ സമയ പരിധി 2024 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

ALSO READ: അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പിന്തുണ

സ്മാര്‍ട്ട് ഫോണ്‍ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ്ആപ്പിലൂടെ 1,20,904 റേഷന്‍കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. അപ്‌ഡേഷന്‍ ചെയ്യാന്‍ സാധിക്കാത്ത കിടപ്പ് രോഗികള്‍, കുട്ടികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍ എന്നിവര്‍ക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ താലൂക്കുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇ കെവൈസി അപ്‌ഡേഷന്‍ നടത്തി വരികയാണ്.

ALSO READ: കാറ്റടിച്ചുള്ള തണുപ്പ് സഹിക്കാനായില്ല, ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്ത പ്രതിയുടെ പുറകെ ചേർന്നിരുന്ന് പൊലീസുകാരൻ്റെ സ്റ്റേഷൻ യാത്ര- അന്വേഷണം

മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ ഇകെവൈസി അപ്‌ഡേഷന്‍ 100 ശതമാനവും പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ഇ കെവൈസിഅപ്‌ഡേഷന്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News