കുറഞ്ഞ ചേരുവകൾ കൊണ്ട് നാവിൽ കൊതിയൂറും അട തയ്യാറാക്കാം

ilaada

നാവിൽ കൊതിയൂറും ഒരു അട ഉണ്ടാക്കിയാലോ , ഒരു തവണ ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ എപ്പോഴും ഇങ്ങനെ തന്നെ അട ഉണ്ടാക്കും എന്നതിൽ സംശയമില്ല. അതിനായി വേണ്ട ചേരുവകൾ

തേങ്ങ ചിരകിയത് – 1/2 കപ്പ്

അരിപ്പൊടി – 1 കപ്പ്

ശർക്കര പൊടിച്ചത് – 3 ടേബിൾ സ്പൂൺ

നെയ്യ് – 1 ടേബിൾ സ്പൂൺ
വെള്ളം

also read: ഈ ഒരു സാലഡ് മാത്രം മതി, ഉച്ചയ്ക്ക് ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട !
തയ്യാറാക്കുന്നതിനായി ഒരു വാഴയില വാട്ടിയെടുക്കുക. ശേഷം ഈ ഇലയെ മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കണം. ഇതിലേക്ക് ഒരു മീഡിയം വലുപ്പത്തിലുള്ള നാളികേരത്തിന്റെ കാൽ ഭാഗത്തോളം തേങ്ങ ചിരകിയത് എടുക്കുക. ഇതിലേക്ക് ശർക്കര പൊടി ചേർത്ത് മിക്സ് ചെയ്യുക. അല്ലെങ്കിൽ ഉരുക്കി അരിച്ചൊഴിച്ച് നന്നായി വറ്റിച്ചെടുക്കുക. പതഞ്ഞ പാകമായി വരുമ്പോൾ അതിലേക്ക് നാളികേരം ഇട്ടിളക്കുക.
ശേഷം ഒരു ബൗളിലേക്ക് അരിപ്പൊടി ഒരു കപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ഉരുക്കിയ നെയ്യും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്തെടുക്കുക. അടയ്ക്കുള്ള മിക്സ് തയ്യാർ.

വാഴയില കഷ്ണങ്ങളായി മുറിച്ചത് എടുത്ത് അതിലേക്ക് മാവ് ഒഴിച്ച് ഒന്ന് പരത്തി എടുക്കുക. എന്നിട്ട് അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന നാളികേരവും ശർക്കര ഉരുക്കിയതും ആയ മിക്സ് ചേർക്കുക . എന്നിട്ട് വാഴയില മടക്കി ആവിയിൽ വേവിച്ചെടുക്കുക. പാകം ആയി കഴിഞ്ഞാൽ നല്ല രുചിയുള്ള സോഫ്റ്റ് ഇലയട തയ്യാർ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News