തിരുവോണ ആഘോഷത്തോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിപുലമായ ആചാരപരിപാടികള്‍ സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി തിരുവോണ ദിനത്തില്‍ പുലര്‍ച്ചെ 5 മണിയ്്ക്കു ശേഷം ആചാരപരമായ ഓണവില്ല് സമര്‍പ്പണം നടക്കും. കിഴക്കേനടയില്‍ ഒരുക്കുന്ന അത്തപ്പൂക്കളം രാവിലെ 8ന് ഗൗരിപാര്‍വതി ഭായ്, ഗൗരി ലക്ഷ്മി ഭായ്, ആദിത്യവര്‍മ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഓണസദ്യ നല്‍കും. കൂടാതെ, രാത്രി 8ന് ശീവേലിപുരയില്‍ മാലകെട്ടി അലങ്കരിച്ചു കൊണ്ട് പൊന്നും ശീവേലി ഉണ്ടായിരിക്കുകയും ചെയ്യുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഓണവില്ല് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ആദ്യ ഘട്ടമായി 19ന് രാവിലെ 10 മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കേ കൊടിമരത്തിനു സമീപം ഓണവില്ല് വിതരണം ചെയ്തു തുടങ്ങുമെന്നും എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. ഭക്തജനങ്ങളുടെ രസീതുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള തീയതികളനുസരിച്ച് ആകെ 4 ഘട്ടങ്ങളിലായിട്ടായിരിക്കും ഓണവില്ലുകള്‍ വിതരണം ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here