പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഒരുവിഭാഗം ജനങ്ങളെ പുറത്താക്കാനാണ് ശ്രമം: എളമരം കരീം

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്ന് എളമരം കരീം എംപി. ബേപ്പൂര്‍ മണ്ഡലം തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുക ആയിരുന്നു കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം. പൗരത്വ ഭേദഗതി നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അടുത്ത അധ്യയനവർഷത്തെ പാഠപുസ്തക വിതരണം നാളെ മുതൽ; ഉദ്‌ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

കേന്ദ്ര വിഹിതം ലഭിക്കുന്നതിനായുള്ള കേരളത്തിന്റെ സമരത്തില്‍ നിന്ന് യുഡിഎഫ് വിട്ടു നിന്നു. കേരളത്തിന്റെ ആവശ്യത്തിന് വേണ്ടി യുഡിഎഫ് എംപിമാര്‍ക്ക് ശബ്ദിക്കാനല്ലെങ്കില്‍ എന്തിനാണ് ഇത്രയും എം പി മാരെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് അവര്‍ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് വേണ്ടിയും കേന്ദ്ര സര്‍ക്കാരിനെതിരെ പോരാടാനും ഇടത്പക്ഷ എംപിമാരുടെ സാന്നിദ്ധ്യം പാര്‍ലമെന്റില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; പരസ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് മോദി സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News