‘യുഡിഎഫിൻ്റെ അപവാദ പ്രചാരണം തോൽവി ഭയന്ന്’: എളമരം കരീം

കെ കെ ശൈലജ ടീച്ചറെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന പ്രചാരണം യുഡിഎഫ് തുടരുന്നതിൽ എളമരം കരീം എം. പി ശക്തമായി പ്രതിഷേധിച്ചു. കനത്ത പരാജയം ഭയന്നാണ് യുഡിഎഫ് ഇത്തരം അപവാദ പ്രചാരണത്തിന് മുതിരുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാകും. മോർഫ് ചെയ്ത ചിത്രങ്ങൾ, കൃത്രിമമായ രേഖകൾ എന്നിവ ഉപയോഗിച്ചാണ് നുണപ്രചരണം നടത്തുന്നത്. യുഡിഎഫിൻ്റെ ഉത്തരവാദത്വപ്പെട്ട നേതാക്കൾ അറിയാതെ ഇതു നടക്കില്ല.

ALSO READ: ‘ബിജെപിക്ക് ഇലക്‌ടറല്‍ ബോണ്ട് പിരിച്ചെടുക്കാനുള്ള ദല്ലാള്‍ പണിയാണ് ഇ ഡി ചെയ്യുന്നത്’: മന്ത്രി മുഹമ്മദ് റിയാസ്

വടകരയിൽ മാത്രമല്ല, കോഴിക്കോട് ഉൾപ്പെടെ എൽഡിഎഫിന് നല്ല വിജയ സാധ്യതയുള്ള എല്ലാ മണ്ഡലങ്ങളിലും സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം അപവാദ പ്രചരണം നടക്കുന്നുണ്ട്. പരാജയഭീതി യു.ഡി.എഫുകാരുടെ സമനില തെറ്റിച്ചുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. വോട്ടെടുപ്പ് ദിവസം അടുക്കും തോറും ഈ നുണപ്രചരണത്തിന് ശക്തി കൂടും. ജനങ്ങൾ ജാഗ്രത പുലർത്തണം. അപവാദ പ്രചാരണം അവസാനിപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ ശക്തമായ നടപടികളെടുക്കണമെന്നും എളമരം കരീം പറഞ്ഞു.

ALSO READ: സിഎഎ നിയമം പാസാക്കുമ്പോള്‍ കോണ്‍ഗ്രസ് നിശബ്ദമായിരിക്കുകയായിരുന്നു: പ്രൊഫ മുഹമ്മദ് സുലൈമന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News