ഭരണഘടന മാറ്റാതെ ഹിന്ദുത്വ അജണ്ട നടപ്പാക്കാമെന്ന ഹുങ്കാണ്‌ ബിജെപിയെ നയിക്കുന്നത്: എളമരം കരീം

ഭരണഘടന മാറ്റാതെ ഹിന്ദുത്വ അജണ്ട നടപ്പാക്കാമെന്ന ഹുങ്കാണ്‌ ബി ജെ പിയെ നയിക്കുന്നതെന്ന്‌ സിപിഐ കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി. മതനിരപേക്ഷ ശക്തികൾ ഒന്നിച്ച് നിൽക്കുക മാത്രമാണ് ഏക പോംവഴിയെന്നും എളമരം കരീം പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച എൽ ഡി എഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: പി വി സത്യനാഥന്റെ മരണം കൊയിലാണ്ടിയിലെ പാര്‍ട്ടിക്ക് തീരാനഷ്ടം: കാനത്തില്‍ ജമീല എംഎല്‍എ

ഗോഡ്സയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെ പുറത്താക്കുക, ന്യൂനപക്ഷ ആരാധനാലയങ്ങൾക്കെതിരായ സംഘപരിവാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൽ ഡി എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കോഴിക്കോട് മുതലക്കുളത്ത് നടന്ന പരിപാടി എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു.

ഷൈജ ആണ്ടവന്റെ ഫേസ് ബുക്ക് പോസ്റ്റ് ഹീനമാണ്. കേരളത്തിൽ അധ്യാപികയ്ക്ക് ഇങ്ങനെ പെരുമാറാൻ കഴിയുന്നത് കേന്ദ്ര സർക്കാരിന്റെ പിൻബലം കൊണ്ടാണോ എന്നും എളമരം കരീം ചോദിച്ചു. ഇതിനോട് പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ ക്യാമ്പസുകൾ വർഗീയതയുടെ കൂത്തരങ്ങായി മാറും. കോൺഗ്രസിന് ഇതുപോലുള്ള വിഷയങ്ങളിലെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.

Also Read: സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവം; ഒരാൾ കസ്റ്റഡിയിൽ

കശ്‌മീരിൽ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിൽ പാകിസ്ഥാൻ വിരുദ്ധത ആളിക്കത്തിച്ച്‌ രാജ്യരക്ഷാ മുദ്രാവാക്യമുയർത്തിയാണ്‌ 2019ൽ ബിജെപി രണ്ടാമതും അധികാരത്തിലേറിയത്‌. ഇപ്പോഴും മതവും വർഗീയതയുമാണ്‌ അവരുടെ ആയുധം. ജനാധിപത്യ രാജ്യത്ത്‌ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ്‌ വർഗീയ അജണ്ടകൾ ഓരോന്നായി നടപ്പാക്കുന്നതെന്നും എളമരം കരീം പറഞ്ഞു. പ്രതിഷേധ യോഗത്തിൽ എൽഡിഎഫ്‌ ജില്ലാ കൺവീനർ മുക്കം മുഹമ്മദ്‌ അധ്യക്ഷനായി. ജില്ലയിൽ നിന്നുള്ള എംഎൽഎമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News