രക്ഷപ്പെടുത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു ആനത്തലവട്ടം’- പറഞ്ഞ് പൂര്‍ത്തിയാക്കാനാകാതെ വിതുമ്പി എളമരം കരീം എം പി. സംസ്‌കാരത്തിന് ശേഷമുള്ള അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സഖാവിനെ പിടികൂടിയ രോഗത്തിന്റെ ഗൗരവകരമായ അവസ്ഥ ഡോക്ടര്‍മാര്‍ അറിയിച്ചു. ആ ജീവന്‍ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയില്ല എന്നതായിരുന്നു ഡോക്ടര്‍മാരുടെ പൊതുവായ നിഗമനം. എങ്കിലും എല്ലാവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു- എളമരം പറഞ്ഞു. അനുശോചന പ്രമേയം അവതരിപ്പിച്ച എളമരം കരീമിന് തുടര്‍ന്നുള്ള പ്രസംഗം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല…
തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. നേതാക്കളും പ്രവര്‍ത്തകരും തൊഴിലാളികളും അനുശോചന യോഗത്തില്‍ പങ്കെടുത്തു. ഒരു മനുഷ്യായസ് മുഴുവന്‍ തൊഴിലാളികള്‍ക്കായി നല്‍കിയ വ്യക്തിയാണ് ആനത്തലവട്ടം ആനന്ദനെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അനുസ്മരിച്ചു. ഒരു ജീവിത കാലയളവ് മുഴുവന്‍ തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി നിലനിന്ന വ്യക്തിയെയാണ് നഷ്ടമായതെന്ന് നേതാക്കള്‍ അനുസ്മരിച്ചു.
READ ALSO:പ്രായം തളര്‍ത്താത്ത വീര്യം..; ചെങ്കൊടി കൈയ്യിലേന്തി മുത്തശ്ശിമാര്‍, വീഡിയോ വൈറല്‍
കേരളത്തിലെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ ആറുപതിറ്റാണ്ടുകാലം നയിച്ച നേതാവിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വേദനയോടെയാണ് ഓരോ നേതാക്കളും ആനത്തലവട്ടം എന്ന സമരപോരാട്ട വീര്യത്തെ അനുസ്മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here