ഇന്ത്യൻ ജനതയുടെ ജീവിതമാകെ മോദി സർക്കാർ തകർത്തു: എളമരം കരീം എംപി

ഇന്ത്യൻ ജനതയുടെ ജീവിതം ആകെ മോദി സർക്കാർ തകർത്തുവെന്ന് എളമരം കരീം എംപി. ഗ്രാമീൺ ബന്ദിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ച് രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു എളമരം കരീം. അംബാനിക്ക് അഹിതമായതൊന്നും മോദി സർക്കാർ ചെയ്യില്ല എന്നും അതിൻ്റെ ദുരിതം മുഴുവൻ ജനമാണ് പേറുന്നത് എന്നും എം പി പറഞ്ഞു.

ഈ നയങ്ങളെ തോൽപ്പിക്കണമെങ്കിൽ അതിശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്നും വർഗീയത ആളിക്കത്തിച്ച് വീണ്ടും അധികാരം പിടിക്കാനാണ് മോദിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സഖ്യകക്ഷി ഇഡിയും സിബിഐയും ആണെന്നും കർഷകരെയും തൊഴിലാളികളെയും അങ്ങേയറ്റം ദ്രോഹിക്കുന്ന നടപടികളാണ് കേന്ദ്രത്തിന്റേത് എന്നും എളമരം കരീം വ്യക്തമാക്കി.

ALSO READ: കേരളത്തിലെ എൻസിപിയുടെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവും ഇല്ല: മന്ത്രി എ കെ ശശീന്ദ്രൻ

പതിനായിര കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്നു.ഉത്പന്നങ്ങളുടെ തറവിലയുടെ കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായില്ല. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട്‌ പൂർണമായും കണ്ടില്ലെന്നു വെക്കുന്നു.കിട്ടുന്ന വിലക്ക് ഉത്പന്നങ്ങൾ വിൽക്കേണ്ട അവസ്ഥയാണ് ഉത്തരേന്ത്യയിലെ കർഷകർക്ക് ഉള്ളത്. കാർഷിക മേഖല വലിയ പ്രതിസന്ധികൾ നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

700 ൽ അധികം സമരക്കാർ കഴിഞ്ഞ സമരത്തിൽ മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ പോലും സർക്കാർ തയാറാകുന്നില്ല. ഇന്ത്യൻ റെയിൽവേയിൽ നാല് ലക്ഷത്തിൽ അധികം ഒഴിവുകൾ ഉണ്ട്.എന്നാൽ എല്ലായിടത്തും കരാറുകരെ നിയമിക്കുകയാണ്. വിലക്കയറ്റം അടക്കം തടയാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ല. എല്ലാത്തിനും വില കൂടാൻ കാരണം കേന്ദ്രത്തിന്റെ നയത്തിന്റെ ഭാഗമാണ്.കേന്ദ്ര നയങ്ങളെ തോൽപ്പിക്കാൻ പ്രക്ഷോഭങ്ങൾ അല്ലാതെ മറ്റൊരു വഴിയില്ല എന്നും എം പി പറഞ്ഞു

പ്രാണപ്രതിഷ്ഠ നടത്തിയതോടെ എല്ലാമായി എന്നാണ് കേന്ദ്രത്തിന്റെ ഭാവമെന്നും വർഗീയത ആളികത്തിച്ച് വോട്ട് നേടാമെന്ന വ്യാമോഹം ആണ് കേന്ദ്രത്തിന് എന്നും എളമരം കരീം വ്യക്തമാക്കി.

ALSO READ: ആരാധകരുടെ കാത്തിരിപ്പിന് വിരാമം; നിരത്തിലെത്താന്‍ ബി.വൈ.ഡി. സീല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News