രാജ്യം സങ്കീർണ്ണമായ സാഹചര്യത്തെയാണ് നേരിടുന്നത്; എളമരം കരീം എം പി

രാജ്യം സങ്കീർണ്ണമായ സാഹചര്യത്തെയാണ് നേരിടുന്നത് എന്ന് എളമരം കരീം എം പി. ഒരു പ്രസംഗത്തിൻ്റെ പേരിലാണ് ഒരു നേതാവിന് 2 വർഷത്തെ തടവ് വിധിക്കുന്നത് എന്നും രാഹുൽഗാന്ധിയുടെ പ്രസംഗത്തിൻ്റെ ഉദ്ദേശം ഉന്നതതലങ്ങളിലെ അഴിമതി തുറന്ന് കാട്ടാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ലഘുവായ ഒരു പരാമർശത്തിൻ്റെ പേരിൽ ആണ് രാഹുലിനെതിരെ കേസെടുത്തത് . എത്ര മാത്രം അസഹിഷ്ണുത എന്നതാണ് ഇത് കാണിക്കുന്നത് .ഫൈസലിനോടും ഇതേ നിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് അടിയന്തരാവസ്ഥ ഇല്ല എന്ന് മാത്രമേ ഉള്ളു എന്നും ജനാധിപത്യ വിരുദ്ധമായാണ് എല്ലാം നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഐക്യത്തോടെ പെറുമാറണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News