കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാൻ പാകത്തിന് നിയമഭേദഗതി വേണം, എളമരം കരീം എംപി

പത്തുവയസുവരെയുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെ യാത്രക്കാരനായി യാത്രചെയ്യാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് നല്‍കി.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 128-ാം വകുപ്പ് പ്രകാരം ഇരുചക്ര മോട്ടോര്‍ വാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് മാത്രമേ യാത്രചെയ്യാന്‍ അനുമതിയുള്ളൂ. അച്ഛനമ്മമാരോടൊപ്പം ചെറിയ കുട്ടികള്‍ ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതുപോലും നിയമ ലംഘനത്തിന്റെ പരിധിയില്‍ വരികയും അവരില്‍ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നതാണ് നിലവിലെ വ്യവസ്ഥ.

ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെയാണ് ഈ വ്യവസ്ഥ ദോഷകരമായി ബാധിക്കുന്നത്. ഇത് കേരളത്തിലുള്‍പ്പെടെ നിരവധിയായ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെക്കുകയുണ്ടായി. കേന്ദ്ര നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുക മാത്രമാണ് ഈ പ്രശ്‌നത്തിന് പരിഹാരം.

അതിനാല്‍ പൊതുതാല്പര്യം പരിഗണിച്ച് പത്തുവയസ് വരെയുള്ള കുട്ടികള്‍ക്ക്, ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട്, ഇരുചക്ര മോട്ടോര്‍ വാഹനങ്ങളില്‍ മൂന്നാമത്തെ യാത്രികരായി യാത്രചെയ്യാന്‍ അനുവാദം നല്‍കണമെന്നും ഇതിനായി കേന്ദ്ര നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News