രാജ്യത്ത് പുതിയ നഴ്‌സിംഗ് കോളേജുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. 157 പുതിയ നഴ്‌സിംഗ് കൊളേജുകള്‍ക്കാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. ഇതിലൂടെ പതിനയ്യായിരത്തി എഴുന്നൂറോളം നഴ്‌സിംഗ് സീറ്റുകളുടെ വര്‍ധനവാണ് രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നത്. എന്നാല്‍ ഇതില്‍ കേരളത്തിന് ഒരു സീറ്റ് പോലും അധികമായി അനുവദിക്കാത്തത് നരേന്ദ്ര മോഡി സര്‍ക്കാര്‍ കേരളത്തോട് തുടര്‍ന്നുവരുന്ന ചിറ്റമ്മ നയത്തിന്റെ ഭാഗമാണെന്ന് എളമരം കരീം എം പി പറഞ്ഞു.
രാജ്യത്തിനു മാതൃകയായ ആരോഗ്യ പരിചരണ സംവിധാനമാണ് കേരളത്തിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുകയും ആഗോള പ്രശംസ നേടിയെടുക്കുകയും ചെയ്ത വിഭാഗമാണ് മലയാളി നഴ്‌സുമാര്‍. ഇന്ത്യയിലെ എല്ലാ പ്രമുഖ നഴ്‌സിംഗ് കോളേജുകളിലും മലയാളി വിദ്യാര്‍ഥികളാണ് ഭൂരിപക്ഷവും. ഈ വസ്തുതകളെല്ലാം മുന്നില്‍ നില്‍ക്കെ, പുതിയ നഴ്‌സിംഗ് കോളേജുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ച നടപടി അധാര്‍മികവും അത്യന്തം പ്രതിഷേധാര്‍ഹവുമാണ്. അതിനാല്‍ എത്രയും വേഗത്തില്‍ കേരളത്തിലും പുതിയ നഴ്‌സിംഗ് കോളേജുകള്‍ അനുവദിക്കണമെന്നും നഴ്‌സിംഗ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here