തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി വേണം നിയമനിർമ്മാണം നടത്തേണ്ടത് : എളമരം കരീം

elamaram kareem

തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി വേണം നിയമനിർമ്മാണം നടത്തേണ്ടതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ തൊഴിൽ നിയമങ്ങളുടെ വറുതിയിൽപ്പെട്ടുഴലുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ്സാറ്റ് കോം എംപ്ലോയീസ് ആൻഡ് അസ്സോസ്സിയേറ്റ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ കേരളത്തിലേക്ക് കുടിയേറുന്നത് രാജ്യ ത്തെ തൊഴിൽ നിയമങ്ങൾ അവരുടെ ജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തുന്നത് കൊണ്ടാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.കേരളം ഉയർന്ന ജീവിത നിലവാരം പുലർത്തുമ്പോൾ വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ തൊഴിൽ നിയമങ്ങളുടെ വറുതിയിൽപ്പെട്ടുഴലുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

also read: കാറുകളിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കില്ല: മന്ത്രി കെ ബി ഗണേഷ് കുമാർ

ഏഷ്യാനെറ്റ്സാറ്റ് കോം എംപ്ലോയീസ് ആൻഡ് അസ്സോസ്സിയേറ്റ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡൻ്റായി അഡ്വ. പി.സജിയെയും, ജനറൽ സെക്രട്ടറിയായി പി.കെ ശ്രീകുമാറിനെയും 11 അംഗ ഭാരവാഹികളെയും കോട്ടയത്ത് ചേർന്ന സമ്മേളനം തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News