എൻ ഐ ടിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ എളമരം കരീം എം പി സന്ദർശിച്ചു

എൻ ഐ ടിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ എളമരം കരീം എം പി സന്ദർശിച്ചു. എൻ ഐ ടി ഡയറക്ടറുമായും എളമരം കരീം ചർച്ച നടത്തി. രാത്രി നിയന്ത്രണങ്ങൾക്കെതിരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.

ALSO READ: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; അവസാന തീയതി
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടവേള നൽകിയാണ് കോഴിക്കോട് എൽ ഡി എഫ് സ്ഥാനാർഥിയും രാജ്യസഭാംഗവുമായ എളമരം കരീം എൻ ഐ ടിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ സന്ദർശിച്ചത്. കുട്ടികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് എൻ ഐ ടി അധികൃരുമായും ചർച്ച നടത്തി. ഡയറക്ടർ പ്രസാദ് കൃഷ്ണ, റെജിസ്ട്രർ ശ്യാം സുന്ദർ എന്നിവരുമായി വിദ്യാർഥികൾ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്തു. ലൈബ്രറി, ഹോസ്റ്റൽ, കാൻ്റീൻ എന്നിവയുടെ നിയന്ത്രണം പിൻവലിക്കണമെന്നും വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തി തീരുമാനം എടുക്കണമെന്നും എളമരം കരീം പറഞ്ഞു.

ചർച്ചയ്ക്ക് തയ്യാറാണെന്ന് സമരം ചെയ്യുന്ന വിദ്യാർഥികൾ വ്യക്തമാക്കി. രാത്രി നിയന്ത്രണം ഏർപ്പെടുത്തിയുള്ള സർക്കുലർ പിൻവലിക്കും വരെ സമരം തുടരുമെന്നു വിദ്യാർഥികൾ അറിയിച്ചു.

ALSO READ: മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി; പിതാവിന് 14 വര്‍ഷം തടവ് ശിക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News