രാജ്യത്തെ തൊഴിലില്ലായ്മ ചർച്ച ചെയ്യാൻ ബിജെപിക്കോ കോൺഗ്രസിനോ താൽപര്യമില്ല, പൊതുമേഖലാ സ്ഥാപനങ്ങളെ അവർ തകർക്കുന്നു; എളമരം കരീം

Elamaram Kareem

രാജ്യത്തെ തൊഴിലില്ലായ്മ ചർച്ച ചെയ്യാൻ ബിജെപിക്കോ കോൺഗ്രസിനോ താൽപര്യമില്ലെന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ അവർ തകർക്കുകയാണെന്നും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കേരളത്തോട് കേന്ദ്രം അവഗണന തുടരുമ്പോൾ കോൺഗ്രസ്‌ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവിൻ്റെ പദവി ഉപയോഗിച്ച്‌ വയനാടിൻ്റെ ആവശ്യങ്ങളുയർത്താൻ രാഹുൽ ഗാന്ധിക്കായില്ലെന്നും എളമരം കരീം പറഞ്ഞു.

2024-ൽ ഒറ്റയ്ക്ക്‌ ഭൂരിപക്ഷം നേടാൻ ബിജെപിക്കായില്ല. ‘ഒരു രാജ്യം ഒരു മതം ഒരു പ്രധാനമന്ത്രി’ എന്നതാണ് ബിജെപി ലക്ഷ്യമാക്കുന്നതെന്നും ജനാധിപത്യ, മതനിരപേക്ഷതയെ അവർ തകർക്കുകയാണെന്നും എളമരം കരീം പറഞ്ഞു.

ALSO READ: കേന്ദ്രം കേരളത്തെ ശത്രുക്കളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു, ബിജെപിയ്ക്കും കേരളത്തിലെ ജനങ്ങളോട് ശത്രുത; മുഖ്യമന്ത്രി

ഭൂരിപക്ഷ വർഗീയതയെ ഭരണമുപയോഗിച്ച്‌ ബിജെപി വളർത്തുമ്പോൾ മതനിരപേക്ഷതക്ക്‌ വേണ്ടി സംസാരിക്കുന്നത്‌ സിപിഐഎം മാത്രമാണെന്നും
വർഗീയതയെ എതിർക്കുമ്പോൾ എല്ലാ വർഗീയതയേയും എതിർക്കണമെന്നും എളമരം കരീം പറഞ്ഞു.

ന്യൂനപക്ഷ വർഗീയതയേയും ഭൂരിപക്ഷ വർഗീയതയേയും എതിർക്കണം. ആർഎസ്‌എസിൻ്റെ ആയുധം മൂർച്ച കൂട്ടുകയാണ്‌ എസ്‌ഡിപിഐ എന്നും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാനായിരുന്നു മൗദൂദിയുടെ ആഗ്രഹമെന്നും എളമരം കരീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News