2014 സരോജിനിയുടെ മരണം നരബലിയെന്ന് സംശയം; ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

ഇലന്തൂർ സരോജിനി കൊലക്കേസിൽ ഇരട്ട നരബലി കേസിലെ പ്രതികളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ചിന്റെ തിരുവല്ല യുണിറ്റ് വിയ്യൂർ ജയിലിൽ എത്തിയാണ് ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നിവരെ ചോദ്യം ചെയ്തത്. 2014 ൽ വീട്ടുജോലിക്ക് പോകുന്ന സരോജിനിയെ ദുരൂഹ സാഹചര്യത്തിൽ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം.

Also read:സംവിധായകൻ രാം ഗോപാൽ വർമയുടെ ഓഫീസ് ചുവരിൽ മലയാളി മോഡലിന്റെ ചിത്രം

ശരീരത്തിലേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നാണ് സരോജനിയുടെ മരണം സംഭവിച്ചത്. ഇരട്ട നരബലി നടന്ന വീട്ടിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിലാണ് സരോജിനിയുടെ വീട്. സരോജിനിയുടെ മരണത്തിൽ നരബലി കേസിലെ പ്രതികൾക്ക് പങ്കുണ്ടോയെന്ന് അറിയാനാണ് ക്രൈം ബ്രാഞ്ച് പ്രതികളെ ചോദ്യം ചെയ്തത്. നിലവിൽ തെളിവുകൾ ഒന്നും കിട്ടിയിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

Also read:കോൺഗ്രസ് മണ്ഡലം പുനഃസംഘടനയിൽ തർക്കം; ജില്ലകളിൽ വ്യാപക പ്രതിഷേധം

അതേസമയം, സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യം വെച്ചാണ് ഇലന്തുരിൽ നരബലി അരങ്ങേറിയത്. രണ്ട് കൊലപാതകങ്ങളും നടന്ന വീട് പൊലീസ് സീൽ ചെയ്ത നിലയിലാണ്. കഴിഞ്ഞ വർഷം ഒക്ടോബർ പന്ത്രണ്ടാം തീയതിയാണ് ഇലന്തൂർ ഇരട്ട നരബലി പുറംലോകം അറിയുന്നത്. പതിനൊന്നാം തീയതി ഭഗവത് സിംഗും ഭാര്യ ലൈലയും കടവന്ത്ര പൊലീസിന്റെ കസ്റ്റഡിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News