ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്; മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതി ലൈല ഭഗവല്‍സിംഗിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.താന്‍ കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നുമുള്ള ലൈലയുടെ വാദം കോടതി അംഗീകരിച്ചില്ല.

തനിക്കെതിരെ തെളിവില്ലെന്നും കെട്ടിച്ചമച്ച കേസാണിതെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ലൈലയുടെ പ്രധാന വാദം. താന്‍ കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ലൈല വാദിച്ചിരുന്നു. എന്നാല്‍ ലൈലയുടെ വാദം തള്ളിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. രണ്ടാംപ്രതി ഇലന്തൂര്‍ കാരംവേലി കടകംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗിന്റെ ഭാര്യയാണ് ലൈല. എറണാകുളം കാലടി സ്വദേശിനി റോസ്ലിന്‍, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തുന്ന പത്മ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷാഫിയാണ് കേസിലെ ഒന്നാംപ്രതി.

Also Read: ഭാര്യമാർ അഞ്ച് പേരും ഗർഭിണികൾ; ഒത്തൊരുമിച്ച് ബേബി ഷവർ ആഘോഷം, വീഡിയോ വൈറൽ

ഷാഫി റോസ്ലിനെയും പത്മയെയും കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം പല കഷണങ്ങളാക്കി കുഴിച്ചിട്ടുവെന്നുമാണ് കേസ്. ലൈല ഭഗവല്‍ സിംഗിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ഇതിന് തെളിവുണ്ടെന്നും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയെന്നുമായിരുന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. അടുക്കളയിലെ പാത്രങ്ങളില്‍ പോലും രക്തക്കറയുണ്ടായിരുന്നുവെന്നതിന് ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളുമുണ്ട്. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News