എലത്തൂരിലെ ഇന്ധന ചോര്‍ച്ച; എച്ച് പി സംഭരണ കേന്ദ്രത്തില്‍ നാളെ പരിശോധന

എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം. മന്ത്രി എ.കെ ശശീന്ദ്രനാണ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം എച്ച്പി സംഭരണ കേന്ദ്രത്തില്‍ നാളെ പരിശോധന നടത്തും. ഓവര്‍ ഫ്‌ളോ മോണിറ്ററിങ് സംവിധാനത്തില്‍ പാളിച്ചകള്‍ ഉണ്ടോ എന്ന് പരിശോധിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്റ് ബോയ്‌ലര്‍സ്, ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

കോഴിക്കോട് ഏലത്തൂര്‍ എച്ച്പി സംഭരണ കേന്ദ്രത്തില്‍ ഇന്ധനം നിറയ്ക്കുന്ന ടാങ്ക് ഓവര്‍ ഫ്‌ളോ ആയതാണ് ഡീസല്‍ പുറത്തേക്ക് ഒഴുകാനിടയാക്കിത്. തുടര്‍ന്നാണ് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയത്.

ALSO READ: വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം; മൂന്നുപേർ പിടിയിൽ

ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ഏലത്തൂര്‍ എച്ച്പി സംഭരണ കേന്ദ്രത്തില്‍ ഇന്ധന ചോര്‍ച്ച നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രൂക്ഷ ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ ഓവുചാലുകളില്‍ ഡീസല്‍ കണ്ടെത്തി.

ALSO READ: ചൈനീസ് ബെൽറ്റ് ആന്‍റ് റോഡ് പദ്ധതിക്ക് നേപ്പാളിന്‍റെ പിന്തുണ; ആശങ്കയിൽ ഇന്ത്യ

12 ബാരലുകളില്‍ വെള്ളമടങ്ങിയ ഡീസല്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ശേഖരിച്ചു. 600 ലിറ്റര്‍ ഡീസല്‍ പുറത്ത് പോയെന്നാണ് എച്ച്പി അധികൃതരുടെ വിശദീകരണം. സാങ്കേതിക പ്രശ്‌നമാണ് ഇന്ധന ചോര്‍ച്ചക്ക് കാരണം ഡീസല്‍ നിറയ്ക്കുന്ന ടാങ്ക് കവിഞ്ഞ് ഒഴുകുകയായിരുന്നു. ഓവര്‍ ഫ്‌ളോ അറിയിക്കാനുള്ള മുന്നറിയിപ്പ് സംവിധാനമാണ് തകരാറിലായത്. ആറു മണിക്കൂറോളം പ്രദേശം ആശങ്കയിലായി. പ്രതിഷേധം ശക്തമായതോടെ സ്ഥിതി നിയന്ത്രണവിധേയമെന്ന് മാനേജര്‍ സി വിനയന്‍ നാട്ടുകാരെ അറിയിച്ചു.

ചോര്‍ന്നത് ഡീസല്‍ ആയതിനാലാണ് വലിയ അപകടം ഒഴിവായത്. സുരക്ഷാ വീഴ്ചക്കെതിരെ എച്ച്പി സംഭരണ കേന്ദ്രത്തിന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News