എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (എച്ച്പിസിഎൽ) ഉണ്ടായ ഡീസൽ ചോർച്ച ഇന്ധനം നിറയ്‌ക്കുന്നതിനിടയിൽ ഉണ്ടായ സെൻസർ ഗേജ് തകരാറുമൂലമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം.
മെക്കാനിക്കൽ/ഇലക്ട്രോണിക് വീഴ്ചയാണ് ഇന്ധന ചോർച്ചയ്ക്ക് കാരണം. 1500 ലിറ്റർ ഇന്ധനം ആണ് ചോർന്നത്. 800 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ ചുറ്റളവിൽ മലിനീകരണം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
Also Read: തിരക്കാഴ്ചയുടെ ഉത്സവമേളം ആരംഭിക്കുകയായി; 29-ാമത് ഐഎഫ്എഫ്കെ ക്ക് 13ന് തിരി തെളിയും
റവന്യൂ, ആരോഗ്യ വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിശമന സേന, ഫാക്റ്ററീസ് & ബോയിലേഴ്സ്, കോഴിക്കോട് കോർപ്പറേഷൻ എന്നീ ആറ് വിഭാഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ഉന്നതതല സമിതി സ്ഥിതിഗതികൾ വിലയിരുത്തുന്നതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
ഇന്ധന ചോർച്ചയെ തുടർന്ന് പ്രദേശത്തെ കിണറുകളിലെയടക്കം വെള്ളം മലിനമാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിക്കാനായി ജില്ലാ ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാൻ്റിൽ നിന്നും വൻ തോതിൽ മുൻവശത്തെ ഓടയിലേക്ക് ഡീസൽ ചോർന്നത്. പ്രദേശത്ത് ഡീസലിൻ്റെ ഗന്ധം പരക്കുന്നത് പരിശോധിച്ച് നാട്ടുകാരാണ് ഓടയിലെ ഇന്ധന ചോർച്ച കമ്പനി അധികൃതരെ അറിയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here