എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് എന്‍ഐഎ കസ്റ്റഡിയില്‍ വിടും. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍.ഐ.എ കോടതി അംഗീകരിച്ചിരുന്നു. കേസില്‍ കേരള പൊലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും എന്‍. ഐ.എ ക്ക് കൈമാറി
കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് പ്രാദേശിക സഹായവും കൂടുതല്‍ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.എ.എ അന്വേഷിക്കുന്നത്. ഈ മാസം എട്ടാം തീയതി വരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിടുക.
കസ്റ്റഡിയില്‍ ലഭിച്ചശേഷം വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും. ഏപ്രില്‍ രണ്ടാം തീയതി രാത്രി ഒന്‍പത് മണിയോടെയാണ് കോഴിക്കോട് എലത്തൂരിന് സമീപം ആലപ്പുഴ -കണ്ണൂര്‍ എക്സ്പ്രസ് തീവണ്ടിക്കുള്ളില്‍ പ്രതി തീവെവെച്ചത് .
ട്രെയിനില്‍ കയറിയ ഷഹീന്‍ബാഗ് സ്വദേശി ഷാറൂഖ് സെയ്ഫി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പരിഭ്രാന്തരായി ട്രാക്കിലേക്ക് ഇറങ്ങിയ യുവതിയും പിഞ്ചുകുഞ്ഞും അടക്കം മൂന്ന് പേരെ ട്രാക്കിന് സമീപം പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി . സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പൊളളലേറ്റിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here