എലത്തൂർ ട്രെയിന്‍ തീവയ്പ്പ്; പ്രതിയെ ഇന്ന്  വീണ്ടും മെഡിക്കൽ കോളേജിൽ എത്തിക്കും

എലത്തൂർ ട്രെയിന്‍ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയെ പരിശോധനകൾക്കായി ഇന്ന്  വീണ്ടും മെഡിക്കൽ കോളേജിൽ എത്തിക്കും. കരൾ പ്രവർത്തനം ഉൾപ്പെടെ പരിശോധിക്കാനാണ് വീണ്ടും കൊണ്ടുവരുന്നത്. അതിന് ശേഷമാവും തെളിവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക

ട്രെയിന്‍ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അപകടത്തിലെ  മൂന്ന് പേർ മരണത്തിൽ  തനിക്ക് പങ്കില്ല എന്നാണ് ചോദ്യം ചെയ്യലിൽ പ്രതി അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്.

എന്നാൽ ഈ മൊ‍ഴി പൂർണ്ണ വിശ്വാസത്തിൽ എടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. പ്രതിയുടെ ബ്ലഡ് സാമ്പിൾ സി എൻ എ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. ബാഗിൽ നിന്ന് കണ്ടെത്തിയ വസ്ത്രത്തിലെ മുടി ഉൾപ്പെടെ പ്രതിയുടേത് എന്ന് സ്ഥിരീകരിക്കാൻ കൂടിയാണ് പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News