എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; പ്രതിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചുെവെന്ന് അന്വേഷണസംഘം

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ അറസ്റ്റിലായ പ്രതി ഷാരൂഖ് സെയ്ഫിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചതായി അന്വേഷണം സംഘം കണ്ടെത്തി. ഷൊര്‍ണൂരില്‍ പ്രതി തങ്ങിയത് 15 മണിക്കൂറുകളാണ്. എന്നാല്‍ സഹായം നല്‍കിയവരെ കുറിച്ച് പ്രതി യാതൊരു മറുപടി പറയുന്നില്ല. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം.

അതേസമയം തന്‍റെ ബാഗ് റെയിൽവെ ട്രാക്കിൽ അബദ്ധത്തിൽ വീണതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. കമ്പാർട്ട്മെന്റിന്റെ വാതിലുകൾക്ക് സമീപമാണ് ബാഗ് വെച്ചത്. അക്രമം നടത്തിയ ശേഷം തിരിച്ചെടുക്കാനായിരുന്നു ഉദ്ദേശം. എന്നാൽ യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെ വീണുവെന്നും ഷാറൂഖ് സെയ്ഫി പറഞ്ഞു. ഈ മൊഴികൾ അന്വേഷണ സംഘം പൂർണമായും വിശ്വസിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News