അഞ്ജു എം
ഹസൽ എന്ന കൗമാരക്കാരിയുടെ ആത്മസംഘർഷങ്ങളിലൂടെ ജർമനിയിലെ ടർക്കിഷ് കുടിയേറ്റ ജനതയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് അസ്ലി ഒസാര്‍സ്ലാന്‍ സംവിധാനം ചെയ്തിരിക്കുന്ന എൽബോ.
എല്ലാ കൗമാരക്കാരെയും പോലെ ഹസലും അച്ഛനമ്മമാരുടെ നിയന്ത്രണത്തിൽ നിന്ന് മാറി ജീവിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ല തന്നെ. ഇതിനിടെ തന്റെ പതിനെട്ടാം പിറന്നാൾ ദിനത്തിൽ അവളൊരു കുറ്റകൃത്യം ചെയ്യുന്നു. തുടർന്ന് ആത്മരക്ഷാർത്ഥം ഇസ്താംബുളിലേക്ക് പലായനം ചെയ്യുന്നു. എന്നാൽ അവിടെയും അവൾക്ക് അവഗണനയും ക്രൂരതകളും നേരിടേണ്ടി വരുന്നു. ഇത് ഹസലിന്റെ മാത്രം കഥയല്ല, സ്വന്തം നാടുവിട്ട് അന്യദേശത്ത് നിലയുറപ്പിക്കാൻ വിധിക്കപ്പെടുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണ്.
ALSO READ; ‘സ്ത്രീ പുരുഷ ഭേതമന്യേ കഴിവുള്ളവരെ അംഗീകരിക്കുക’: മായ വിശ്വനാഥ്
ചെയ്ത തെറ്റിൽ ഖേദമില്ലെന്നും അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ ഒരുക്കമല്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് പ്രേക്ഷകർക്കുനേരെ തീക്ഷ്ണമായ നോട്ടമയക്കുന്ന ഹസലിന്റെ ദൃശ്യത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
ഫാത്‌മ അയ്ഡെമിർ എഴുതിയ നോവലാണ് ചിത്രത്തിന് ആധാരം. 2024-ൽ പുറത്തിറങ്ങിയ ചിത്രം ബെർലിനിൽ ടർക്കിഷ് ജനത അനുഭവിക്കുന്ന വംശീയതയുടെ നേർചിത്രമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here