വയനാട്ടിൽ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

വയനാട്ടിൽ പൊഴുതനയില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് സഹോദരന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അച്ചൂര്‍ അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി റെന്നി ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മദ്യപിച്ചെത്തിയ ബെന്നി റെന്നിയുമായി വാക്കു തർക്കമുണ്ടാവുകയായിരുന്നു. ഇതിനിടയിൽ പ്രകോപിതനായ ബെന്നി ചുറ്റികയെടുത്തു അനുജനായ റെന്നിയുടെ തലയ്ക്കടിക്കുകയായിരുന്നു. ഇത് കണ്ട് ഭയപ്പെട്ട ഇവരുടെ മാതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News