ആലുവയില്‍ അനുജന്‍ ചേട്ടനെ വെടിവെച്ചു കൊന്നു

എറണാകുളം ആലുവയില്‍ അനുജൻ ചേട്ടനെ വെടിവെച്ചു കൊന്നു. ആലുവ എടയപ്പുറം തൈപറമ്പിൽ പോൾസൺ ആണ് മരിച്ചത്. അനുജൻ ടിജെ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാ‍ഴ്ച പുലര്‍ച്ചെ 12നാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

ALSO READ: മണിപ്പൂര്‍ മുഖ്യമന്ത്രിക്കെതിരെ വന്‍ പ്രതിഷേധം, വസതിയിലേക്ക് ഇടിച്ച് കയറാന്‍ ശ്രമിച്ച് ജനക്കൂട്ടം

വീട്ടിലെ ഇരുചക്ര വാഹനവുമായി ബന്ധപ്പെട്ട തര്‍ക്കവും പ്രശ്നങ്ങളും പിന്നാലെ പൊലീസിൽ നൽകിയ പരാതിയുമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് വിവരം.

ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടുകാര്‍ ആരോടും വലിയ ബന്ധനമൊന്നും പുലര്‍ത്തിയിരുന്നവരല്ലെന്നാണ് അയവല്‍വാസി കൈരളി ന്യൂസിനോട് പറഞ്ഞത്.

ALSO READ:അറുപത് സെന്റ് സ്ഥലത്ത് നിന്ന് അറുപത് ടൺ മത്സ്യം ഉത്പാദിപ്പിച്ച് പെരുവണ്ണാമൂഴിയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News