ചാലക്കുടിയിൽ തലക്ക് പരിക്കേറ്റ ഗൃഹനാഥന്റെ മരണം കൊലപാതകം; മൂത്ത മകൻ അറസ്റ്റിൽ

തൃശൂർ ചാലക്കുടിയിൽ ഗൃഹനാഥന്‍ മരിച്ച സംഭവത്തിൽ മകന്‍ അറസ്റ്റില്‍. പരിയാരം പോട്ടക്കാരന്‍ വീട്ടില്‍ പോള്‍ ആണ് അറസ്റ്റിലായത്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. പരിയാരം സ്വദേശിയും 54 വയസുകാരനുമായ വര്‍ഗീസിന്റെ മരണത്തിലാണ് മൂത്ത മകനായ പോള്‍ അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ വര്‍ഗീസിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Also Read; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 35 വർഷം തടവ് ശിക്ഷ വിധിച്ച് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി

വീടിനകത്ത് കാല്‍വഴുതി വീണ് തലക്ക് പരിക്കേറ്റു എന്നായിരുന്നു ആശുപത്രിയില്‍ നല്കിയിരുന്ന വിവരം. ചികിത്സയിലിരിക്കെ വർഗീസ് തിങ്കളാഴ്ച മരിച്ചു. മരണത്തില്‍ അസ്വഭാവികതയുള്ളതായി പരാതി ഉയര്‍ന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗവും, വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സംഭവ ദിവസം മൂത്ത മകന്‍ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

Also Read; കോട്ടയം കൂട്ടിക്കലിൽ സ്‌കൂളിൽ നിന്ന് പോയ രണ്ട് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News