മലപ്പുറം: വേങ്ങരയിൽ കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് വയോധിക ദമ്പതികൾക്ക് ക്രൂര മർദ്ദനം. അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അക്രമം തടയാനെത്തിയ മകൻ മുഹമ്മദ് ബഷീറിനും അയൽവാസി നജീബിനും മർദ്ദനമേറ്റു.
Also Read: സ്വത്ത് കൈവിട്ടുപോകുമെന്ന ഭയം; മധ്യപ്രദേശിൽ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി മകൻ
വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, മറ്റു രണ്ടു മക്കൾ ചേർന്നാണ് ഇവരെ മർദ്ദിച്ചത്. മുഹമ്മദ് സപ്പർ ബഷീറിന് നൽകാനുള്ള 23 ലക്ഷം രൂപ ഒന്നര വർഷമായി തിരികെ നൽകിയിരുന്നില്ല. പണം ലഭിയ്ക്കാതായതോടെ സഫറിന്റെ വീടിനു മുൻപിൽ പോസ്റ്ററുമായി രണ്ടു ദിവസമായി സമരത്തിലിരിയ്ക്കുകയായിരുന്നു കുടുംബം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here