വൃദ്ധദമ്പതികളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്

കഴിഞ്ഞദിവസം കണ്ണൂരില്‍ വൃദ്ധദമ്പതികളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. അസുഖത്തെ തുടര്‍ന്ന് മനംനൊന്താണ് മരിക്കുന്നതെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നതെന്നും പൊലീസ് പറഞ്ഞു. രാധാകൃഷ്ണന്‍ കാന്‍സര്‍ ബാധിതനായിരുന്നു. യമുനയ്ക്കും നിരവധി അസുഖങ്ങളുണ്ടായിരുന്നു. ഇതില്‍ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്.

Also Read: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ്

ഇന്നലെ വൈകുന്നേരത്തോടെയാണ് മുത്തപ്പന്‍കാവിന് സമീപത്തെ ലോഡ്ജില്‍ കുറുവാ സ്വദേശികളായ പി. രാധാകൃഷ്ണന്‍ (77), പി.കെ. യമുന (74) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകള്‍ ഷംനയുടെ കൂടെയെത്തിയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. തുടര്‍ന്ന് മകള്‍ ട്രെയിന് തൃശൂരിലേക്ക് പോകുകയും ചെയ്തു.വീട്ടില്‍നിന്ന് കുറച്ച് ദിവസം മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയതെന്നാണ് മക്കള്‍ പറയുന്നത്. വൈകുന്നേരം മകന്‍ ഷമല്‍ വന്ന് നോക്കിയപ്പോഴാണ് ഇരുവരെയും അനക്കമില്ലാത്ത നിലയില്‍ കണ്ടത്. ഉടന്‍ റിസപ്ഷനില്‍ വിവരമറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News