ഹോട്ടലിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവം; മുറിയിൽ നിന്നും കുറിപ്പ് കണ്ടെടുത്തു

തിരുവനന്തപുരം നഗരത്തിലെ ആഡംബര ഹോട്ടലിൽ ദമ്പതികളെ തൂങ്ങി മരിച്ചതിനു പിന്നാലെ മുറിയിൽ നിന്ന് കുറിപ്പ് കണ്ടെടുത്തു. ഗർഭിണിയായ മകളെ ഉപദ്രവിക്കരുതെന്നെഴുതി വെച്ച കുറിപ്പാണ് കണ്ടെടുത്തത്. കഴിഞ്ഞ പത്ത് ദിവസമായി ഈ ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും. സുഗതന്‍, ഭാര്യ സുനില എന്നിവരായിരുന്നു ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ഇവരും ജീവനൊടുത്തിയതെന്നായിരുന്നു പുറത്തുവന്ന വിവരം. എട്ട് മാസം മുന്‍പ് ഇവരുടെ ഏക മകള്‍ ഉത്തരയുടെ വിവാഹം നടന്നത് ഇതേ ഹോട്ടലില്‍വെച്ചായിരുന്നു..സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ഇവരും ജീവനൊടുത്തിയതെന്നായിരുന്നു പുറത്തുവന്ന വിവരം. എട്ട് മാസം മുന്‍പ് ഇവരുടെ ഏക മകള്‍ ഉത്തരയുടെ വിവാഹം നടന്നത് ഇതേ ഹോട്ടലില്‍വെച്ചായിരുന്നു.

ALSO READ: ‘ഭാരത്’ വിഷയത്തിൽ പ്രതികരിച്ച് യു എൻ

വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്ന കാരണം പറഞ്ഞ് കഴിഞ്ഞ മാസം 26നാണ് മകള്‍ക്കൊപ്പമെത്തി ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ഇന്നലെ രാവിലെ വരെ മുറിയിലേക്ക് ഭക്ഷണം വരുത്തിച്ച് കഴിച്ചിരുന്നു. ഉച്ചതിരിഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങള്‍ ഇടുന്ന സ്റ്റാന്‍ഡില്‍ തൂങ്ങിയ നിലയില്‍ ഇരുവരേയും കണ്ടെത്തിയത്. ഒരേ ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടത്.

ALSO READ: ജവാനിൽ ഷാരുഖിന് ലഭിക്കുന്നത്; മറ്റ് താരങ്ങളുടെ പ്രതിഫലം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News