ബെംഗളൂരുവിൽ കർഷകനെ വസ്ത്രത്തിന്റെ പേരിൽ അപമാനിച്ച് മാൾ അധികൃതർ. ധോത്തിയും തലപ്പാവും ധരിച്ചെത്തിയ കര്‍ഷകനെ മാളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ ബെംഗളൂരുവിലെ ജി.ടി മാൾ അധികൃതർ അദ്ദേഹത്തോട് പോയി പാന്റ് ധരിച്ച് എത്താനും ആവശ്യപ്പെട്ടു.
മകന്‍ നാഗരാജിനൊപ്പം, സിനിമ കാണാന്‍ മാളിലെത്തിയ ഫക്കീരപ്പന്‍ എന്ന കര്‍ഷകനാണ് തന്റെ വസ്ത്ര ധാരണത്തിന്റെ പേരില്‍ മാള്‍ അധികൃതരില്‍ നിന്ന് വിവേചനം നേരിടേണ്ടി വന്നതെന്ന് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യകതമാക്കുന്നു. ജൂലൈ 16നാണ് സംഭവം നടന്നത്.
ഈ വേഷത്തിൽ കർഷകനെ മാളിൽ കയറ്റാൻ കഴിയില്ല എന്നായിരുന്നു അധികൃതർ പറഞ്ഞത്. ഇതിനെ തുടർന്ന് മാള്‍ അധികൃതരുടെ നടപടി മകന്‍ ചോദ്യം ചെയ്തതോടെയാണ് പിതാവ് പാന്റ് ധരിച്ചാല്‍ മാളില്‍ പ്രവേശിക്കാമെന്ന് ഇവര്‍ പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാള്‍ അധികൃതരുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യൽ മീഡിയകൾ ഉയർത്തുന്നത്.
ഗ്രാമത്തില്‍ നിന്നുള്ള ആളുകളാണ് ഞങ്ങൾ. എങ്ങനെ ഇവര്‍ പറയുന്നത് പോലെ ധോത്തി ഉപേക്ഷിച്ച് പാന്റ് ധരിച്ച് വരാനാകും? വിഡിയോയിൽ കർഷകന്റെ മകൻ ചോദിക്കുന്നു. വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളോട് ഇത്തരത്തില്‍ പെരുമാറുന്നത് അന്യായമാണെന്ന് കർഷകനും വിഡിയോയിൽ പറയുന്നു.
Fakeerappa, a septuagenarian farmer, had gone to a mall in #Bengaluru with his son to watch a movie at a multiplex. However, he was denied entry owing his attire — a panche (also called a dhoti) and a white shirt.
Read the story here: https://t.co/Ox0tqpM7Mj pic.twitter.com/Uec0BjD8IH— The Hindu (@the_hindu) July 17, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here