മലപ്പുറം മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം; പൊലീസ് കേസെടുത്തു

മലപ്പുറം മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം. കാരപ്പറമ്പില്‍ ഉണ്ണിമുഹമ്മദിനെയും കുടുംബത്തെയുമാണ് ബന്ധു മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലിസ് കേസെടുത്തു

അറുപത്തിയഞ്ചുകാരനെയാണ് മക്കളുടെയും രോഗിയായ ഭാര്യയുടെയും മുമ്പിലിട്ട് തല്ലി ചതച്ചത്. ഓട്ടിസം ബാധിതനായ ഉണ്ണി മുഹമ്മദിന്റെ മകനും ഭാര്യയ്ക്കും മര്‍ദനമേറ്റു.

Also Read: ഫണ്ട് പിരിവിൽ വീഴ്ച; കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കണ്ണില്‍ മുളകുപൊടി വിതറിയാണ് മര്‍ദനം. ഉണ്ണി മുഹമ്മദിനെ മഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ബന്ധുവായ യൂസഫും മകനും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. വഴി വെട്ടുന്നതിനായി ജെസിബിയുമായെത്തിയപ്പോള്‍ ഉണ്ണി മുഹമ്മദ് തടഞ്ഞു. ഈ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണം. മരുമകളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News