നടുറോഡില്‍ ‘മേം സിന്ദാ ഹൂം’ (ഞാന്‍ ജീവനോടെയുണ്ട്) എന്ന പ്ലക്കാര്‍ഡുമായി നിലയുറപ്പിച്ചിരിക്കുകയാണ് ഒരു 70കാരന്‍. ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ചീഫ് ഡെവലപ്പ്‌മെന്റ് ഓഫീസറുടെ കാര്യാലയത്തിലെ ജീവനക്കാരനാണ് ആഗ്ര നിവാസിയായ ദിനനാഥ് യാദവ് മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
ALSO READ: 2024 ൽ വിപണിയിലെത്തുന്ന 7 സീറ്റർ കാറുകൾ
കഴുത്തില്‍ തൂക്കിയിട്ട പ്ലക്കാര്‍ഡുമായി ആഗ്ര ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഓഫീസില്‍ യാദവ് എത്തി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ദുരുദ്ദേശത്തോടെ മരിച്ചതായി വിധിയെഴുതിയതെന്ന് യാദവ് പറയുന്നു. യാദവിന്റെ വാദം കേട്ട് അമ്പരന്ന ജില്ലാ മജിസ്‌ട്രേറ്റ് അദ്ദേഹം സമര്‍പ്പിച്ച രേഖകള്‍ എല്ലാം പരിശോധിച്ച ശേഷം എങ്ങനെയാണ് യാദവിനെ മരണപ്പെട്ടതായി പ്രഖ്യാപിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ദിവസവും വയലില്‍ ജോലി ചെയ്യുന്ന ആളാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുവര്‍ഷമായി താന്‍ വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ ഇത് മുടങ്ങിയതോടെയാണ് കാരണം അന്വേഷിച്ച് അദ്ദേഹം വില്ലേജ് സെക്രട്ടറിയെ സമീപിച്ചത്. തുടര്‍ന്ന് ബന്ധപ്പെട്ട ഓഫീസില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ രേഖകളില്‍ താന്‍ മരിച്ചതായാണ് കാണിക്കുന്നതെന്ന് വ്യക്തമായി. പെന്‍ഷന്‍ മുടങ്ങിയത് മാത്രമല്ലാതെ പല പ്രശ്‌നങ്ങളാണ് ഇതുകൊണ്ട് ഈ പാവപ്പെട്ട മനുഷ്യന്‍ അനുഭവിക്കേണ്ടി വന്നത്.
ALSO READ: കേരളത്തിൻ്റെ ആരോഗ്യരംഗം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു; അഭിനന്ദനവുമായി മുഖ്യമന്ത്രി
അതേസമയം ഉത്തര്‍പ്രദേശില്‍ തങ്ങള്‍ ജീവനോടെ ഉണ്ടെന്ന് തെളിയിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ടെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സാമൂഹിക പ്രവര്‍ത്തകനായ വിജയ് ഉപാധ്യായ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here