കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ചാന്നാനിക്കാട് സ്വദേശി മധുസൂദനൻ നായർ (60) ആണ് മരിച്ചത്. പാറയ്ക്കൽക്കടവിനു സമീപം കല്ലുങ്കൽക്കടവിൽ ഇയാൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പനച്ചിക്കാട് പഞ്ചായത്ത് അംഗം പ്രിയ ഭാര്യയാണ്. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Also read: ‘ആനകളുടെ സുരക്ഷിതത്വത്തിനായി ഉടമകൾ നിലപാടുകൾ സ്വീകരിക്കണം’: മന്ത്രി എ കെ ശശീന്ദ്രൻ

അതേസമയം, തിരുവനന്തപുരത്ത് മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മോഹനകുമാരൻ നായർ (62) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാട്ടാക്കട അമ്പൂരി – തേക്ക് പാറ എന്ന സ്ഥലത്ത് റിസോർട്ടിന് പുറകിലാണ് തുങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.

An elderly man died in a collision between a bike and a car in Kottayam
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News