വീട്ടുവളപ്പിലെ തേങ്ങാ പെറുക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റു; കാസർകോട് വയോധികന് ദാരുണാന്ത്യം

snake bite death

വീട്ടുവളപ്പിൽ നിന്നു തേങ്ങ പെറുക്കുന്നതിനിടയിൽ മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വയോധികൻ മരിച്ചു. കാസർകോട്, പൈവളിഗെ, കുരുടപ്പദവ് പറേക്കോടി ഹൗസിൽ കൃഷ്‌ണപ്പമൂല്യ (72)യാണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം നാലര മണിയോടെ വീട്ടുവളപ്പിൽ വീണു കിടന്ന തേങ്ങ പെറുക്കുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്.

Also Read; 3 രൂപയുടെ പേനയിൽ തുടങ്ങി 3 കോടിയുടെ ലംബോർഗിനി വരെ; 300 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ ‘ബിഗ് ബോയ് ടോയ്‌സി’ന്‍റെ കഥ

കൃഷ്‌ണപ്പമൂല്യയെ ഉടൻ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതോടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: രത്നാവതി. മക്കൾ: പ്രേമ, വാരിജ, സുജാത, ജനാർദ്ദന.

Also Read; ജാര്‍ഖണ്ഡില്‍ ബിജെപിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ ആയുധമാക്കി ജെഎംഎം; തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി പാര്‍ട്ടികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News