ഹൈദരാബാദില്‍ ബൈക്ക് യാത്രികന്റെ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. കഴിഞ്ഞ സെപ്റ്റംബര്‍ 30നായിരുന്നു സംഭവം. ആഞ്ജനേയുലു ( 65) ആണ് മരിച്ചത്. അമിതവേഗതയില്‍ വണ്ടി ഓടിച്ച ബൈക്ക് യാത്രികനോട് വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ക്രൂരമായ ആക്രമണം.
ALSO READ;ഡിന്നറിന് ചപ്പാത്തിക്കൊപ്പം മീനില്ലാത്ത മീന്‍കറി!
വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ട കാല്‍നടയാത്രക്കാരനെ ബൈക്ക് യാത്രികന്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബൈക്ക് യാത്രികന്‍ ആഞ്ജനേയുലുവിന്റെ അടുത്തേക്ക് ഓടിയെത്തി ആക്രമിക്കുകയായിരുന്നു.
ALSO READ;ഉള്ളി അരിയുമ്പോള്‍ കണ്ണ് നീറുന്നുണ്ടോ? ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ
ഗുരുതരമായി പരിക്കേറ്റ ആഞ്ജനേയുലുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here