പറമ്പില്‍ തീ പടരുന്നത് കണ്ട് കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ വയോധികന് ദാരുണാന്ത്യം

പറമ്പില്‍ തീ പടരുന്നത് കണ്ട് കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ വയോധികന് ദാരുണാന്ത്യം. പത്തനംതിട്ട കോട്ടാങ്ങല്‍ കുളത്തൂര്‍ സ്വദേശി ബേബി (94 ) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന പറമ്പില്‍ തീ പടരുന്നത് കണ്ട് കെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം.

അതേസമയം, ചിന്നക്കനാലില്‍ ജനവാസ മേഖലയില്‍ പകല്‍ സമയത്ത് കാട്ടാന. ചിന്നക്കനാല്‍ മോണ്‍ഫോര്‍ട്ട് സ്‌കൂളിന് സമീപമാണ് ആന എത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയത് മുറിവാലന്‍ എന്ന് നാട്ടുകാര്‍.

ചക്കകൊമ്പനും സമീപം മേഖലയായ ബി എല്‍ റാംനു സമീപം എത്തി. രണ്ട് ദിവസങ്ങളിലായി പകല്‍ സമയത്തും ജനവാസ മേഖലയില്‍ ഒറ്റയാന്‍മാര്‍ എത്തുന്നതായി നാട്ടുകാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News